യാത്രകളില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് യാത്രക്കിടയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പൊതു-സ്വകാര്യ വാഹനങ്ങളിലെ യാത്രകളിലാണ് പലരെയും ഈ പ്രശ്നങ്ങള്‍ അലട്ടുന്നത്. മോഷന്‍ സിക്‌നസ്സാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്‌നസ്സ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിന് പ്രധാനകാരണം. ഇവ ഒഴിവാക്കാനുള്ള ചില ടിപ്സുകള്‍ ഇനി പറയാം…പുറം കാഴ്ചകള്‍ നോക്കിയിരിക്കുക, വണ്ടി ഓടിക്കുന്നതായി കരുതുക. പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ പൊതുവെ ഉണ്ടാവില്ല. യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഈ പ്രശ്നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്. ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ചുറ്റും നോക്കരുത്. ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്. ഇരുണ്ട സണ്‍ഗ്ലാസുകള്‍ വയ്ക്കുക. അതുപോലെ പറ്റുമെങ്കില്‍ ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത് കണ്ണുകള്‍ അറിയില്ല. ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംപുരട്ടല്‍ തടയാന്‍ സഹായിക്കും. യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. അതുപോലെ സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക. ശുദ്ധവായു ലഭിക്കുന്നത് പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന് താഴേക്ക് കുനിഞ്ഞ് നന്നായി ശ്വസിക്കുക. അതുപോലെ ഈ പ്രശ്‌നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്‌നമുണ്ടാക്കും. യാത്രാ വേളകളില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളായിരിക്കും യാത്രയ്ക്ക് സൗകര്യപ്രദം. ഒരു കഷ്ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്. പരമാവധി ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക. കൂടാതെ പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan