ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ഓസ്‌ട്രേലിയ. മഴ കളി മുടക്കിയ മത്സരത്തില്‍ 28-റണ്‍സിനാണ് ഓസീസിന്റെ ജയം. ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റിന് 100 റണ്‍സ് എന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആ ഘട്ടത്തില്‍ ഓസീസിന് 72-റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതോടെ സൂപ്പര്‍ എട്ട് മത്സരം ജയത്തോടെ തുടങ്ങാന്‍ മാര്‍ഷിനും സംഘത്തിനും കഴിഞ്ഞു.