◼️കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ എട്ടാം ശമ്പള കമ്മീഷനെ നിയമിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. പരിഷ്‌കരിച്ച ശമ്പളം 2026 ജനുവരി ഒന്നു മുതല്‍ നല്‍കണമെങ്കില്‍ ഇപ്പോള്‍ ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കേണ്ടതാണ്. എന്നാല്‍ വിലക്കയറ്റത്തെ ആധാരമാക്കിയുള്ള ക്ഷാമബത്ത വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
◼️മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. സെക്കന്റില്‍ മൂന്നു ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഒഴുക്കിവിടും. ഇപ്പോള്‍ സെക്കന്‍ഡില്‍ രണ്ടേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പെരിയാര്‍ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇടുക്കി ആര്‍ഡിഒ എത്തിയാണ് നിര്‍ദേശം നല്‍കിയത്. ജനങ്ങള്‍ക്ക് ക്യാമ്പിലേക്കു മാറാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി.
◼️
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ ലക്ഷം വരെ ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. സെക്കന്‍ഡില്‍ രണ്ടേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണു തുറന്നുവിടുന്നത്. കൂടുതല്‍ വെള്ളം തുറന്ന് വിട്ടിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ലെന്നാണു റിപ്പോര്‍ട്ട്.
◼️ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കുന്നു. നിതീഷ്‌കുമാര്‍ എന്‍ഡിഎ മുന്നണി വിട്ട് പുറത്തേക്ക്. നിതീഷ് കുമാറിനു പിന്തുണ നല്‍കാന്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനിച്ചു. ബിഹാറിലെ ബിജെപി മന്ത്രിമാര്‍ രാജിവച്ചേക്കും. എന്നാല്‍ ജെഡിയു, ആര്‍ജെഡി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളുമായി ബിജെപിയും മുന്നേറുന്നുണ്ട്.
◼️ബഫര്‍സോണ്‍ പരിധിയില്‍നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം അവതാളത്തില്‍. വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണാക്കിക്കൊണ്ടുള്ള 2019 ലെ ഉത്തരവ് മന്ത്രിസഭ തീരുമാനമനുസരിച്ചു റദ്ദാക്കിയാലും നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. 2019 ലെ ഉത്തരവിനു ഭേദഗതി കൊണ്ടുവരാമെന്നാണു നിര്‍ദേശം. അന്തിമ തീരുമാനം വൈകുന്നതിനാല്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കുന്നതും വൈകുകയാണ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണം. ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കാവുന്നതാണ്. ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉടക്കിനില്‍ക്കേയാണ് ഗവര്‍ണറുടെ അധികാരം കുറയ്ക്കണമെന്ന ശുപാര്‍ശ പുറത്തുവന്നത്.
◼️ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ കളക്ടര്‍മാര്‍ പരിശോധിക്കണമെന്നു ഹൈക്കോടതി. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണിയുടെ വേഗതയും മേന്മയും തൃശൂര്‍- എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
◼️കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാര്‍ക്കും കളക്ടര്‍മാര്‍ക്കുമുള്ള ക്വാട്ടകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. റദ്ദാക്കിയ ക്വാട്ടകള്‍ പുനസ്ഥാപിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവിട്ടത്.
◼️
◼️മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റ ഭാര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിമയനത്തിന് ഒന്നാം റാങ്ക് നല്‍കിയെങ്കിലും നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. തൃശൂര്‍ കേരളവര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പ്രിയ.
◼️പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ടു സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ 90 ദിവസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്.
◼️ഡോക്ടറുടെ നിര്‍ദേശം ഗൗനിക്കാതെ വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മൂന്നാംനാള്‍ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കളാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്.
◼️വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞ് മുങ്ങിയ മൂന്നു പേരെ രക്ഷിച്ചെങ്കിലും ആരോഗ്യനില ഗുരുതരം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജി് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹിന്‍ (60),ഷാഹിദ് (35) ഇസ്മായില്‍ (45) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◼️സ്വര്‍ണ്ണക്കടത്ത് സംഘമെന്നു സംശയിച്ച് തലശേരിയിലെ ലോഡ്ജില്‍നിന്നു പൊലീസ് പിടിച്ച 14 പേരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും. രണ്ടു ബിജെപി പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതി പി.പി ഫൈസലും പിടിയിലായി. ഫൈസല്‍ പ്രതിയായ ഒരു കൊലക്കേസില്‍ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണ്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളും സംഘത്തിലുണ്ട്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃശൂര്‍ വെന്നൂര്‍ സ്വദേശി ഹഫ്സലിനെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് ലോഡ്ജില്‍നിന്ന് അയാള്‍ക്കൊപ്പം ഒരു സംഘത്തെകൂടി പിടികൂടിയത്.
◼️മലപ്പുറത്ത് രണ്ടായിരം രൂപയുടെ വ്യാജ നോട്ട് പിടികൂടിയ സംഭവത്തില്‍ വന്‍ തട്ടിപ്പു സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി അഷറഫ് (ജെയ്‌സണ്‍-48), കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രജീഷ് (37) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.
◼️ചേര്‍ത്തല പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിക്കട്ട് അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചു. വാലുമ്മേല്‍ രാജേഷ് (41) ആണു മരിച്ചത്.
◼️ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ടു പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്റെ കാമുകി കൂട്ട മരണത്തിനു തൊട്ടുമുമ്പ് ക്വാര്‍ട്ടേഴ്സിലെത്തി നജ്ലയുമായി വഴക്കിട്ടിരുന്നുവെന്ന് പോലിസ്. വഴക്കിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. റെനീസിന്റെയും കാമുകി ഷഹാനയുടെയും പീഡനങ്ങളെ ത്തുടര്‍ന്നാണ് നജ്ല ആത്മഹത്യ ചെയ്തതെന്നാണു പോലീസിന്റെ കണ്ടെത്തല്‍.
◼️മങ്കി പോക്സ് ബാധിച്ച് ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുപി സ്വദേശി ചാടിപ്പോയി. കേസില്‍ കുടുങ്ങി യുഎഇയില്‍നിന്ന് നാടുകടത്തിയ മുപ്പതുകാരനാണ് മങ്കിപോക്സ് ബാധിച്ച് കൊച്ചിയിലെത്തി ആശപത്രിയിലായത്. ഇയാള്‍ നാട്ടിലേക്കു ട്രെയിന്‍മാര്‍ഗം കടന്നിട്ടുണ്ടാകുമെന്നാണു സംശയിക്കുന്നത്.
◼️രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിനു തുടക്കം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര. പ്രധാന നേതാക്കള്‍ അണിനിരക്കും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും. ഉദയ് പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് പദയാത്രക്ക് പദ്ധതിയിട്ടത്.
◼️മഹാരാഷ്ട്രയില്‍ 18 പേര്‍കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ഷിന്‍ഡെ പക്ഷത്തും ബിജെപിയിലുമുള്ള നിരവധി നേതാക്കള്‍ അസംതൃപ്തരാണ്. ഇരു പാര്‍ട്ടികളിലേയും ഏതാനും നേതാക്കളും എംഎല്‍എമാരും പരസ്യവിമര്‍ശനവുമായി രംഗത്തെത്തി.
◼️നോയിഡയില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍ക്കാരിയെ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ബിജെപി കിസാന്‍മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. ഒളിവില്‍ പോയ ഇയാളെ മീററ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അനധികൃത കെട്ടിടങ്ങള്‍ കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു പൊളിച്ചിരുന്നു.
◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിയും സാക്ഷിയുമല്ലാത്ത കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെ പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ വിളിച്ചുവരുത്തി എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. യംഗ് ഇന്ത്യന്‍ കമ്പനിയുടെ ഓഫീസില്‍ പരിശോധന നടത്താനാണ് ഖാര്‍ഗെയെ വിളിച്ചുവരുത്തിയത്. അതിനു ഖാര്‍ഗെയുടെ അഭിഭാഷകനെ വിളിച്ചാല്‍ മതിയായിരുന്നെന്നും ജയറാം രമേശ് പറഞ്ഞു.
◼️വിവാഹത്തിനു വിസമ്മതിച്ച കാമുകനെ കൊന്ന് സ്യൂട്ട്കേസിലാക്കിയ യുവതി അറസ്റ്റിലായി. യുപിയിലെ ഗാസിയബാദിലെ പ്രീതി ശര്‍മയാണ് ഒന്നിച്ചു താമസിച്ചിരുന്ന കാമുകന്‍ ഫിറോസ് എന്ന ച്വാന്നിയെ(23)യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകവേ പിടിയിലാകുകയായിരുന്നു.
◼️അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയിലെ ആഢംബര വസതിയില്‍ എഫ്ബിഐ റെയ്ഡ്. മാര്‍-എ-ലാഗോ എന്ന ആഢംബര വസതിയില്‍ റെയ്ഡ് നടത്തി സേയ്ഫുകള്‍ കുത്തിപ്പൊളിച്ച് ചില രേഖകള്‍ കടത്തിക്കൊണ്ടുപോയെന്ന് ട്രംപ് ആരോപിച്ചു. ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന കാലത്തെ ചില വൈറ്റ്ഹൗസ് രേഖകള്‍ കണ്ടെത്താനാണ് എഫ്ബിഐ റെയ്ഡ് നടത്തിയത്.
◼️സൗദി അറേബ്യയില്‍നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി പ്രസവിച്ചു. ജിദ്ദയില്‍നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ളൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി പ്രസവിച്ചത്. വിമാനത്തിലുള്ള ഡോക്ടറുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.
◼️ഗൂഗിള്‍ സെര്‍ച്ച് രാവിലെ അല്‍പസമയം പണിമുടക്കി. വെബ് സൈറ്റുകള്‍ ഡൗണ്‍ ആയി. ഗൂഗിള്‍ സെര്‍ച്ചില്‍ 40,000-ലധികം പ്രശ്‌നങ്ങള്‍ ഡൗണ്‍ ഡിക്ടക്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
◼️സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. 38,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ സ്വര്‍ണവില എത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 35 രൂപ ഉയര്‍ന്ന് 4770 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3960 രൂപയാണ്.
◼️ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകളുടെ വില്‍പ്പന നിരോധിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായാണ് സൂചന. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചൈനയിലെ ഷവോമി കമ്പനിയെ തീരുമാനം പ്രതികൂലമായി ബാധിക്കും. 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ മൂന്നിലൊന്നും 12,000 രൂപയില്‍ താഴെയുള്ള വിഭാഗത്തിലായിരുന്നു. ഇതില്‍ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണെന്നാണ് കൗണ്ടര്‍പോയിന്റ് എന്ന മാര്‍ക്കറ്റ് ട്രാക്കറിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങില്‍ തിങ്കളാഴ്ച ഷവോമിയുടെ ഓഹരികള്‍ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
◼️അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 1: ശിവ. സെപ്റ്റംബര്‍ 9ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടു. ദേവാ ദേവാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതഭ് ഭട്ടാചാര്യയാണ്. സംഗീതം പ്രീതം. അരിജിത്ത് സിംഗും ജോനിത ഗാന്ധിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്‌ക്രീനിലെത്തുന്നു. ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◼️രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഓഗസ്റ്റ് 11ന് തീയേറ്ററുകളില്‍. നീണ്ട 25 വര്‍ഷത്തെ ചാക്കോച്ചന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ. നമ്മുടെ നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്നു. തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◼️ജിടി സോള്‍ 49,996 (എക്സ്-ഷോറൂം ഇന്ത്യ) വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഇ-സ്‌കൂട്ടര്‍ സ്ലോ-സ്പീഡ് വിഭാഗത്തിന് കീഴിലാണ് വരുന്നത്, ഹ്രസ്വദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. സ്‌കൂട്ടര്‍ രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. 50 മുതല്‍ 60 കിലോമീറ്റര്‍ പരിധിയുള്ള ലീഡ് 48വി 28എഎച്ച്, 60-65 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ലിഥിയം 48വി 24എഎച്ച് ബാറ്ററികള്‍ ആണിവ. ജിടി സോളിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിമീ ആണ്. ഇതിന് ഉയര്‍ന്ന ഇന്‍സുലേറ്റഡ് ബിഎല്‍ഡിസി മോട്ടോര്‍ ഉണ്ട്. ഉയര്‍ന്ന ശക്തമായ ട്യൂബുലാര്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
‘◼️ഹിറ്റ്‌ലറും തോറ്റ കുട്ടിയും’ എന്ന ഈ കഥാസമാഹാരം വിഭിന്ന ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. കെ.എസ് രതീഷ് ഈ ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും ഓര്‍മ്മിപ്പിക്കുന്നു. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍ അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ് സാക്ഷ്യപ്പെടുത്തുന്നത്. മാതൃഭൂമി ബുക്സ്. വില 180 രൂപ.
◼️ശരീരദുര്‍ഗന്ധം പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ദുര്‍ഗന്ധത്തിനു കാരണം വിയര്‍പ്പുനാറ്റമല്ല. മറിച്ച് ചര്‍മത്തിലെ ബാക്ടീരിയകള്‍ വിയര്‍പ്പുമായി കലരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. നല്ലതും ചീത്തയുമായ ബാക്ടീരിയ ഉള്ളതുകൊണ്ട് ശരീരദുര്‍ഗന്ധവും വ്യത്യസ്തമായിരിക്കും. ഹോര്‍മോണ്‍ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം, പ്രമേഹം, കരള്‍ രോഗം, തൈറോയ്ഡ് തുടങ്ങിയ രോഗാവസ്ഥകള്‍, ഇതുകൂടാതെ നാം കഴിക്കുന്ന ഭക്ഷണം എന്നിവയാണ് ശരീരദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരഗന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി സള്‍ഫര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരദുര്‍ഗന്ധത്തിന് കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക വഴി ഒരു പരിധിവരെ ശരീരദുര്‍ഗന്ധം കുറയ്ക്കാന്‍ സാധിക്കും. ശരീരദുര്‍ഗന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ചിലത് ഇതാണ്. ഉള്ളിയില്‍ സള്‍ഫ്യൂരിക് ആസിഡ് ധാരാളം ഉണ്ട്. ഇത് ചര്‍മത്തിലെ വിയര്‍പ്പുമായി ചേര്‍ന്ന് അത്ര സുഖകരമല്ലാത്ത ഗന്ധം ശരീരത്തിനുണ്ടാക്കും. വെളുത്തുള്ളിയുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ആകാം ഒരു പ്രത്യേക ശരീരഗന്ധം വരാന്‍ കാരണം. ജീരകം, ഉലുവ തുടങ്ങിയവ മെറ്റബോളിസം വേഗത്തിലാക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരദുര്‍ഗന്ധത്തിനും ഇവ കാരണമാകും. മദ്യപാനം മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകാം. കഴിക്കുന്ന മദ്യത്തില്‍ അധികവും കരള്‍, അസെറ്റിക് ആസിഡ് ആയി മാറ്റുന്നു. ചിലത് വിയര്‍പ്പിലൂടെയും ശ്വാസത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കാപ്പി ഉള്‍പ്പെടെ കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ശരീരഗന്ധത്തിനു കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.61, പൗണ്ട് – 96.26, യൂറോ – 81.36, സ്വിസ് ഫ്രാങ്ക് – 83.48, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.55, ബഹറിന്‍ ദിനാര്‍ – 211.17, കുവൈത്ത് ദിനാര്‍ -259.59, ഒമാനി റിയാല്‍ – 207.04, സൗദി റിയാല്‍ – 21.18, യു.എ.ഇ ദിര്‍ഹം – 21.67, ഖത്തര്‍ റിയാല്‍ – 21.87, കനേഡിയന്‍ ഡോളര്‍ – 61.85.