വില്പനയില്‍ കുതിപ്പുമായി ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,950 യൂണിറ്റുകള്‍ ഔഡി വില്പന നടത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 126 ശതമാനം വളര്‍ച്ച കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി പറയുന്നതനുസരിച്ച് ഈ കാലഘട്ടത്തില്‍ മൊത്തം വില്പനയുടെ 60 ശതമാനം എസ്യുവികളാണ് സംഭാവന ചെയ്തത്. അടുത്തിടെ പുറത്തിറക്കിയ ക്യു 3, ക്യു 3 സ്പോര്‍ട്ബാക്കുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിച്ചതായി കമ്പനി വ്യക്തമാക്കുന്നു. ക്യു7, ക്യു8, എ8എല്‍ തുടങ്ങിയ മോഡലുകളും വിപണിയില്‍ മികച്ച സ്വീകാര്യതയാണ് നേടിയത്. എ4, എ6, എ8എല്‍ തുടങ്ങിയ സെഡാനുകളാണ് ഔഡി ഇന്ത്യയുടെ നിലവിലെ ഉത്പന്ന പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നത്. ക്യു 3, ക്യു 5 മുതല്‍ ക്യു 7, ക്യു 8 വരെയുള്ള വിപുലമായ ശ്രേണിയിലുള്ള എസ്യുവികളും കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം പ്രകടന ലൈനപ്പില്‍ എസ് 5 സ്പോര്‍ട്ട്ബാക്ക്, ആര്‍എസ് 5 സ്പോര്‍ട്ട്ബാക്ക്, ആര്‍ എസ് ക്യു 8 എന്നിവ ഉള്‍പ്പെടുന്നു. ഔഡിയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവ ഉള്‍പ്പെടുന്നു.