ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യ തങ്ങളുടെ മുന്‍നിര എസ്യുവിയായ ക്യു8 ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിക്കൊണ്ട് ഈ വര്‍ഷത്തെ ഉത്സവ സീസണ് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഈ പുതിയ പതിപ്പ് രാജ്യവ്യാപകമായി ലിമിറ്റിഡ് എഡിഷനില്‍ ലഭ്യമാകും. 1.18 കോടി രൂപയാണ് ഇതിന്റെ വില. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് സ്പെഷ്യല്‍ എഡിഷന്റെ വില 11 ലക്ഷം രൂപയോളം കൂടുതലാണ്. ഗ്ലേസിയര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ക്യു8 ലിമിറ്റഡ് എഡിഷന് ഓഡി വാഗ്ദാനം ചെയ്യുന്നു. മുന്‍ ഗ്രില്‍, മാട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റൂഫ് റെയിലുകള്‍, വിംഗ് മിററുകള്‍ തുടങ്ങിയ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങള്‍ ഉള്‍പ്പെടുന്ന എസ്-ലൈന്‍, ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജുകളും വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. എഞ്ചിനില്‍, മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വെറും 5.9 സെക്കന്‍ഡിനുള്ളില്‍ എസ്യുവിക്ക് പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും ഔഡി അവകാശപ്പെടുന്നു.