മലയാളത്തില്‍ 2023ല്‍ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം ‘ആട്ടം’ ഇനി ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം. പ്രമേയത്തിലെ വൈവിധ്യത്താലും ആഖ്യാനത്തിലെ കരുത്താലും ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയടക്കം അഭിനന്ദനവുമായി എത്തുകയും ചെയ്തിരുന്നു. ചലച്ചിത്ര മേളകളിലും ചര്‍ച്ചയായ ചിത്രമാണിത്. വിനയ് ഫോര്‍ട്ടും സെറിന്‍ ഷിഹാബുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ആട്ടത്തില്‍ കലാഭവന്‍ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്റണി, മദന്‍ ബാബു, നന്ദന്‍ ഉണ്ണി, പ്രശാന്ത് മാധവന്‍, സന്തോഷ് പിറവം, സെല്‍വരാജ് രാഘവന്‍, സിജിന്‍ സിജീഷ്, സുധീര്‍ ബാബു എന്നിവരും നിര്‍ണായകമായ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു. അഭിപ്രായമുണ്ടാക്കിയ ആട്ടം ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകം വന്‍ വിജയമായതിനെ തുടര്‍ന്ന് ആഘോഷം നടക്കുന്നതിനിടയിലുണ്ടായ അനിഷ്ട സംഭവവും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടത്തില്‍ പ്രതിപാദിക്കുന്നത്.