ഇന്‍ഫോസിസിന്റെ സൃഷ്ടിക്കു പിന്നിലെ ദുര്‍ഘടഘട്ടങ്ങളിലൂടെയും ഒപ്പം അനശ്വരമായ പ്രണയത്തിലൂടെയും കടന്നുപോയ നാരായണ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും, സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ ആദിത്യയുടെയും കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഭാര്യ അനിതയുടെയും ഏക ആശ്രയമായിക്കൊണ്ടുതന്നെ വായനയിലും എഴുത്തിലും മുഴുകിക്കഴിയുന്ന അരുണ്‍ ഷൂരി, ഗാനഗന്ധര്‍വ്വന്‍ മല്ലികാര്‍ജ്ജുന്‍ മന്‍സുറിന്റെ മകള്‍ അക്ക മഹാദേവി, മഹാത്മജിയുടെ മകന്‍ ഹരിലാല്‍ ഗാന്ധി, വിവേകാനന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്ന ഗുഡ്വിന്‍, ജ്ഞാനത്തിന്റെ കൊടുമുടി കയറിയ ശങ്കരാചാര്യര്‍ ജനിച്ച മേല്‍പ്പാഴൂര്‍ മന, മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍ ജനിച്ചുവളര്‍ന്ന കൂടല്ലൂര്‍…പിന്നെ, ഡാര്‍ജിലിങ്, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഡൊമിനിക് ലാപിയര്‍, സല്‍മാന്‍ റുഷ്ദി, മല്‍ഖാന്‍ സിങ്, സന്ദീപ് ജൗഹര്‍, ജാവേദ് അക്തര്‍, സത്യജിത് റായ്, മോഹന്‍ലാല്‍, മഴ, വേനല്‍, പുഴ, സംഗീതം, ഏകാന്തത…അങ്ങനെ പലതായി പലയിടത്തേക്കായി പല കാലങ്ങളായി ഒഴുകിപ്പരക്കുന്ന യാത്രയുടെയും വായനയുടെയും ഓര്‍മ്മയുടെയും രേഖകള്‍. ‘അത്രമേല്‍ അപൂര്‍ണ്ണം’. ശ്രീകാന്ത് കോട്ടക്കല്‍. മാതൃഭൂമി ബുക്‌സ്. വില 275 രൂപ.