◾https://dailynewslive.in/ മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍, മുന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലഫ്. ഗവര്‍ണര്‍, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രിയിലെത്തിയിട്ടുണ്ട്.
◾https://dailynewslive.in/
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 15 ലെ വിജയി : ശ്രീലക്ഷ്മി, ചാത്തങ്ങോട്ടുപുറം പോസ്റ്റ്, വണ്ടൂര്‍, മലപ്പുറം*
◾https://dailynewslive.in/ വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പ് തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
◾https://dailynewslive.in/ വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ആവശ്യത്തിന് പണം ഗ്രാന്റായി നല്‍കാതെ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിന് തയ്യാറാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഗതാഗതസൗകര്യത്തില്‍ കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വളര്‍ച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതില്‍ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും വികസനം നടപ്പാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്റെ പേരില്‍ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. തരൂരിന്റെ പുകഴ്ത്തല്‍ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കള്‍ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദര്‍ശനത്തെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താന്‍ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
◾https://dailynewslive.in/ കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനം സംബന്ധിച്ച വിവാദത്തിലായിരുന്നു പ്രതികരണം. നിക്ഷേപ സൗഹൃദ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് കേരളമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയില്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും എടുത്ത നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണെന്നും ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേസമയം വിഷയത്തില്‍ എസ്എഫ്ഐയെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലര്‍ നോക്കുന്നതെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ക്ലര്‍ക്കിനെ സസ്പെന്റ് ചെയ്തു. പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ ക്ലര്‍ക് ജെ സനലിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും, പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസ് പ്രിന്‍സിപ്പാളും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾https://dailynewslive.in/ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തില്‍ കായിക മന്ത്രിയും കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും തമ്മില്‍ പരസ്യവിഴുപ്പലക്കല്‍. കായിക സംഘടനകള്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍. കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനില്‍ കുമാര്‍ തുറന്നടിച്ചു.
◾https://dailynewslive.in/ ഗവ.നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയുമെന്ന് നഴ്‌സിങ് കൗണ്‍സില്‍ പ്രതിനിധികള്‍. കോട്ടയത്ത് നടന്നത് ഏറ്റവും ഹീനപ്രവൃത്തിയാണ്. ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടര്‍പഠനത്തില്‍ മുന്നോട്ട് പോവേണ്ടെന്ന് കോളേജ് അധികൃതരെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂട്, 38 ഡിഗ്രി സെല്‍ഷ്യസ്, പാലക്കാട് ജില്ലയില്‍ രേഖപെടുത്തിയ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.
◾https://dailynewslive.in/ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരില്‍ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ മുന്‍ ജനറല്‍ മാനേജര്‍ ഹിതേഷ് പ്രവീണ്‍ചന്ദ് മേത്ത ബാങ്കിന്റെ ട്രഷറിയില്‍ നിന്ന് 122 കോടി രൂപ മോഷ്ടിച്ചതായി മുംബൈ പൊലീസ്. 2020 നും 2025 നും ഇടയില്‍, ദാദര്‍, ഗോരേഗാവ് എന്നീ രണ്ട് ശാഖകളുടെ അക്കൗണ്ടുകളില്‍ നിന്ന് മേത്ത 122 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു.
◾https://dailynewslive.in/ കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥന്‍. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നില്‍ക്കാമെന്നും എന്നാല്‍ റോമാ നഗരം ഒരു ദിവസം കൊണ്ട് വളര്‍ന്നതല്ലെന്ന് കൂടി ഓര്‍ക്കണമെന്നും ശബരീനാഥന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ കേരളം ചെറുപ്പക്കാര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ കഴിയുന്ന നാട് അല്ലാതെയായെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. മിടുക്കന്‍മാരായ കുട്ടികള്‍ മറുദേശങ്ങളില്‍ പോകുന്നുവെന്നും മാന്യമായി കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയുമെങ്കില്‍ ആരും നാടു വിട്ട് പോകില്ലെന്നും തോമസ് തറയില്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കൂടാതെ ഓഫീസ് മേധാവിയെകൂടി കുറ്റക്കാരനായി കണ്ട് നടപടി സ്വീകരിക്കും.
◾https://dailynewslive.in/ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നിലപാട് തള്ളിയ പ്രതിപക്ഷ നേതാവിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്ന ഒരു നേതാവ് കേരളത്തിന്റെ മുന്നേറ്റം നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കേരളത്തിലെ മന്ത്രി തുല്യനായ ആള്‍ നിഷേപ സൗഹൃദമൊന്നുമല്ല എന്നാണ് പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
◾https://dailynewslive.in/ ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്. എഎസ്ഐ ഷെഫീര്‍ ബാബുവിനെയാണ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 4 കോടി രൂപ തട്ടിയെന്നാണ് കേസ്. 3 സുഹൃത്തുക്കളോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് കര്‍ണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കോടികള്‍ തട്ടിയെടുത്തതെന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
◾https://dailynewslive.in/ ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം പരമാവധി ഉറപ്പുവരുത്താനാണ് ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൊതുമണ്ഡലത്തില്‍ നല്‍കും. ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ആലുവയില്‍നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായ റിങ്കി (20), സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടിയത്. ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
◾https://dailynewslive.in/ പോക്സോ കേസില്‍ 23 കാരനെ 75 വര്‍ഷം കഠിന തടവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്‌മാന്‍ കെയാണ് ശിക്ഷിക്കപ്പെട്ടത്. അജിതീവിതയെ നിരന്തരം പിന്തുടര്‍ന്ന് പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന വീട്ടില്‍ പതിവായി രാത്രിയിലെത്തി പീഡിപ്പിച്ചുവെന്നും ബൈക്കില്‍ മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോയെന്നുമാണ് കേസ്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുള്ള കാര്‍ട്ടൂണിന് പിന്നാലെ പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്നാട് ഘടകം വൈകീട്ട് കേന്ദ്രമന്ത്രി എല്‍.മുരുകന് പരാതി നല്‍കിയിരുന്നു. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു.
◾https://dailynewslive.in/ മഹാ കുംഭമേളയോട് അനുബന്ധിച്ചുള്ള കാലാവസ്ഥാ സമ്മേളനത്തിനും പക്ഷിമേളയ്ക്കും വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. യോഗി സര്‍ക്കാരിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍. ‘കുംഭത്തിന്റെ വിശ്വാസവും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയത്തില്‍ ഇന്ന് കാലാവസ്ഥാ സമ്മേളനം നടക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.
◾https://dailynewslive.in/ മുന്‍ ഗോവ എംഎല്‍എ ഓട്ടോ ഡ്രൈവറുടെ മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ഇന്നലെ ഉച്ചയോടെ ആണ് സംഭവം നടന്നത്. പോണ്ട എംഎല്‍എ ആയിരുന്ന ലാവൂ സൂര്യജി മാംലേദാര്‍ ആണ് മരിച്ചത്.
◾https://dailynewslive.in/ രാജസ്ഥാനിലെ കോട്ടയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന അമോണിയ വാതകം ശ്വസിച്ച നിരവധി പേര്‍ ആശുപത്രിയില്‍. സിംലിയയിലെ ചമ്പല്‍ ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍ എന്ന ഫാക്ടറിയിലാണ് ചോര്‍ച്ച ഉണ്ടായത്. ഫാക്ടറിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
◾https://dailynewslive.in/ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദര്‍ശനത്തെക്കുറിച്ചും ശശി തരൂര്‍ എം.പി. നടത്തിയ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേഷ് പറഞ്ഞു. ഏത് വിഷയത്തിലും പാര്‍ട്ടിയുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കമെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നാക്ക വിഭാഗത്തിലുള്ളയാളല്ലെന്നും പിന്നീട് പിന്നാക്ക വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നുവെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2001 ല്‍ മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായതിന് പിന്നാലെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു..ഡി.ജി.പി സഞ്ജയ് വര്‍മ അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളില്‍ നിന്നുള്ള അംഗങ്ങളാണുള്ളത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം .
◾https://dailynewslive.in/ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മൂന്ന് ബന്ദികളെ ഇസ്രയേലിന് കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദികൈമാറ്റം നടന്നത്.
◾https://dailynewslive.in/ യു.എസ്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇറോള്‍ മസ്‌ക്. യു.എസ്. മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോള്‍ മസ്‌കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹം ആരോപിച്ചു .
◾https://dailynewslive.in/ ട്രംപിന്റെ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലില്‍ അമേരിക്ക. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയില്‍നിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതില്‍ ഏറെയുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഇത് പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണെന്നാണ് വിവരം. രണ്ടുലക്ഷത്തോളം ആളുകളെയാണ് ഈ പുറത്താക്കല്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾https://dailynewslive.in/ ഐഎസ്എല്ലിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ മോഹന്‍ ബ?ഗാനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് വമ്പന്‍ തോല്‍വി വഴങ്ങിയത്. 20 കളികളില്‍ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 21 കളികളില്‍ നിന്ന് 49 പോയിന്റുമായി മോഹന്‍ ബ?ഗാന്‍ പട്ടികയില്‍ ഒന്നാമതായി സെമി ഉറപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ജേതാവായിരുന്നു യാനിക് സിന്നര്‍.
◾https://dailynewslive.in/ നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 453.39 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 18.31 ശതമാനം വാര്‍ഷിക വര്‍ധനയോടെ 32,426.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,407.11 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു. കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 11.04 ശതമാനം വര്‍ധിച്ച് 2,559.72 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 2305.28 കോടി രൂപയായിരുന്നു. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 18.05 ശതമാനം വര്‍ധിച്ച് 24,504.30 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 20,757.88 കോടി രൂപയായിരുന്നു. കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണം 1.34 ശതമാനം വര്‍ധിച്ചു 5,357 എത്തി. മുന്‍ വര്‍ഷമിത് 5,286 ആയിരുന്നു. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 24.7 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 5.16 ശതമാനം വര്‍ധനവാനുള്ളത്.
◾https://dailynewslive.in/ മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിര്‍മാണ സംരംഭത്തിന്റെ പേര് പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കളങ്കാവല്‍’ എന്നാണ് ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്റെ രചന. ഫൈസല്‍ അലിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. കിഷ്‌കിന്ദകാണ്ഠം, രേഖ ചിത്രം എന്നിവയുടെ മ്യൂസിക് ചെയ്ത മുജീബ് നജീബ് ആണ് ചിത്രത്തിന്റെ സംഗീതം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സൗബിന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ യുടെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബന്‍ സാമുവല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ നായകന്‍, നായിക നമിത പ്രമോദ്. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്‍, ആര്യ (ബഡായി) ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്‍, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന്‍ ജക്സന്‍ ആന്റണി കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം – ഔസേപ്പച്ചന്‍.
◾https://dailynewslive.in/ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഈ മാസം വന്‍ കിഴിവുകള്‍ നല്‍കുന്നു. ഒരു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഈ കാറിന് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 55,000 രൂപ വിലവരുന്ന ആക്‌സസറികള്‍, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 50,000 രൂപ ലോയല്‍റ്റി ബോണസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ രീതിയില്‍, വ്യവസ്ഥകള്‍ക്കനുസരിച്ച്, ഈ കാറിന് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാകും. വേരിയന്റിനെ ആശ്രയിച്ച് ഫോര്‍ച്യൂണറിന്റെ എക്സ്-ഷോറൂം വില 33.78 ലക്ഷം മുതല്‍ 51.94 ലക്ഷം രൂപ വരെയാണ്. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച അതേ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇതിന് ലഭിക്കുന്നു. ഈ എഞ്ചിന്‍ 3,000 – 3,400 ആര്‍പിഎമ്മില്‍ -ല്‍ 201 യവു കരുത്തും 1,600 – 2,800 ആര്‍പിഎമ്മില്‍ -ല്‍ 500 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾https://dailynewslive.in/ പ്രജാപുരി രാജകുടുംബത്തിന്റെ വെളിച്ചമാണ് സ്വര്‍ണമയൂരം. നൂറ്റാണ്ടുകളായി കൈമാറി വരുന്നത്. എന്നാല്‍, മയൂരോത്സവത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ, ആ സ്വര്‍ണമയൂരം കളവുപോകുന്നു! അതും, കാവല്‍ക്കാരുടെ കണ്‍വെട്ടത്തുനിന്ന്, ഒരു ഈച്ചപോലും കടക്കുകയില്ലെന്നു തീര്‍ച്ച യാക്കിയ ഇടത്തുനിന്ന്. മായാമയനായ ആ മോഷ്ടാവിനെ തേടിയിറങ്ങിയ മന്ത്രി കുമാരന്റെയും രാജകുമാരന്റെയും കഥയാ ണിത്. ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെറെയും ഇരുതലവാളുമേന്തി രണ്ടു ”നെര്ന്ത്പയ്യന്മാര്‍” ഒരു അതിബലവാനെ ഇവിടെ എതിരിടുന്നു. നരബലിക്കാരായ പ്രാകൃതഗോത്രക്കാരുടെ കാടും, മാംസഭോജി കളായ ജലജീവികളുടെ പുഴയും മറ്റും കടന്ന്, മന്ത്രരക്ഷാകവചങ്ങള്‍കൊണ്ടു ബന്ധിതമാക്കിയ മോഷണമുതല്‍ അന്വേഷിച്ചുള്ള കുമാരന്മാ രുടെ യാത്രയിലെ ആവേശജനകമായ വിശേഷങ്ങള്‍. ‘സ്വര്‍ണമയൂരം’. റഫീക്ക് പട്ടേരി. എച്ആന്‍ഡ്സി ബുക്സ്. വില 66 രൂപ.
◾https://dailynewslive.in/ കുടലിന്റെ ആരോഗ്യവും ചര്‍മവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. കുടലിന്റെ ആരോഗ്യം മോശമായാല്‍ അത് ചര്‍മത്തില്‍ പ്രതിഫലിക്കും. പാല്‍ ഉല്‍പന്നങ്ങളും പഴങ്ങളും വിരുദ്ധാഹാരമാണ്. ഇവ ഒരുമിച്ച കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ധാന്യങ്ങളുമായോ പച്ചക്കറികളുമായോ പഴങ്ങള്‍ സംയോജിപ്പിക്കുന്നത് ഒഴിവാക്കുക. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും വയറു വീര്‍ക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് വിറ്റാമിന്‍ സി ആവശ്യമാണ്. ഇത് ചര്‍മം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കും. നാരങ്ങ, പപ്പായ, തക്കാളി, പേരക്ക പോലുള്ള പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇല ഡയറ്റില്‍ സ്ഥിരം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. സൂര്യന്റെ അപകടകരമായ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ കൂടിയേ തീരു. ബദാം, അവക്കാഡോ, സണ്‍ഫ്‌ളവര്‍ എണ്ണ, ഹേസല്‍നട്‌സ് തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. സെലിനിയത്തിന്റെ അളവ് കുറയുന്നത് മുഖക്കുരുവിനും അകാല വാര്‍ദ്ധക്യത്തിനും കാരണമാകും. പയര്‍, ബ്രൗണ്‍ റൈസ്, ചിക്കന്‍, ബ്രസീല്‍ നട്‌സ് എന്നിവയില്‍ നിന്ന് നിങ്ങളുടെ അളവ് നേടുക. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന്റെ നിറം, മൃദുത്വം എന്നിവ നിലനിര്‍ത്തുന്നു. ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍, നട്സ്, സസ്യ എണ്ണകള്‍, കൊഴുപ്പുള്ള മത്സ്യം എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ജനങ്ങളുടെ ജീവിതാവസ്ഥ നേരിട്ടറിയാന്‍ രാജാവും രാജ്ഞിയും വേഷം മാറി ദേശാടനത്തിനിറങ്ങി. ഭിക്ഷയാചിച്ചു കിട്ടുന്നതു മാത്രമായിരുന്നു ഭക്ഷണം. ഒരുദിവസം ദേശാടനം കഴിഞ്ഞപ്പോള്‍ കാടിന്റെ അതിര്‍ത്തിയെത്തി. രാത്രിയായതിനാല്‍ കിട്ടിയ കുറച്ച് അരി പാകം ചെയ്ത് അവര്‍ കഴിക്കാനിരുന്നു. അപ്പോള്‍ ഒരു വയോധികന്‍ അവിടെയത്തി. അയാള്‍ പറഞ്ഞു: വല്ലാത്ത വിശപ്പ് എന്തെങ്കിലും തരണേ.. അവര്‍ തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് വയോധികന് കൊടുത്തു. അപ്പോഴാണ് ഒരു നായാട്ടുകാരന്‍ ഭക്ഷണമാവശ്യപ്പെട്ട് അവിടെയത്തിത.് ഉളളതില്‍ പകുതി അയാള്‍ക്കും നല്‍കി. ബാക്കി ഭക്ഷണം കഴിക്കാനാരംഭിച്ചപ്പോള്‍ ഒരു യാചകന്‍ കൂടി അവിടെയെത്തി. അവര്‍ ബാക്കിയുളള കുറച്ച് ഭക്ഷണം ആ യാചകനും നല്‍കി. സ്വന്തം വിശപ്പ് മാറിയില്ലെങ്കിലും അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ജനഹൃദയങ്ങളില്‍ വസിച്ച് അവരുടെ ദുഃഖമകറ്റാന്‍ ഞങ്ങളെ എന്നും സഹായിക്കണേ.. ഉള്ളതില്‍ നിന്നുമാത്രമേ വീതം വെക്കാന്‍ സാധിക്കൂ. അവനവന് ആവശ്യമുളളതെല്ലാം നേടിയിട്ട് അന്യര്‍ക്ക് ഉപകാരം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. ആവശ്യങ്ങള്‍ക്ക് അതിരില്ല. ഓരോ ആവശ്യങ്ങളും സാധിക്കുമ്പോഴേക്കും അടുത്ത ആവശ്യം ഉയര്‍ന്നുവന്നിരിക്കും. ഓരോരുത്തര്‍ക്കും അവനവന്റെ ജീവിതചര്യകളെ കുറിച്ച് മാത്രമേ ധാരണയുളളൂ. സ്വന്തം ജീവിതത്തില്‍ നിന്നും ഒന്ന് മാറിയാലറിയാം പലവിധ ജീവിതങ്ങള്‍. തന്നേക്കാള്‍ ദൈന്യതയനുഭവിക്കുന്ന മറ്റാരാളെ കണ്ടെത്തുന്നതുവരെയേ ഉള്ളൂ, നമ്മുടെ വിഷമതകള്‍ വലുതായി തോന്നുന്നത്. നമുക്ക് ഉള്ളതില്‍ നിന്ന് ഉളളറിഞ്ഞ് കൊടുക്കാന്‍ ശീലിക്കാം -ശുഭദിനം.