സംസ്ഥാനത്ത് വര്‍ഷാന്ത്യത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപ വര്‍ധിച്ച് ഒരു പവന് 40,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 5060 രൂപയായി. ഇന്നലെ പവന് 40280 രൂപയും ഗ്രാമിന് 5035 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.