അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്നേഹപൂര്‍വ്വം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂര്‍വ്വികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍. ‘അസുരകഥകള്‍ കുട്ടികള്‍ക്ക്’. ആനന്ദ് നീലകണ്ഠന്‍. പരിഭാഷ – എന്‍ ശ്രീകുമാര്‍. മാതൃഭൂമി. വില 195 രൂപ.