ബജററിനു ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജററിൻ മേലുള്ള പൊതു ചർച്ച പതിനഞ്ചു വരെ നടക്കും. നെല്ലുസംഭരണം, കർഷകർക്കു നൽകേണ്ട തുക, ജപ്തിനടപടികൾ എന്നിവ സഭ ചർച്ച ചെയ്യും. വന്യജീവി ആക്രമണം ഇന്ന് അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും സാധ്യതയുണ്ട്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നയിക്കുന്ന വിഡി സതീശൻ കോഴിക്കോട് നിന്നും സഭയിൽ എത്തിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് 15 ന് സഭ പിരിയുന്നത്.
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
