തമിഴ് യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് അശോക് സെല്‍വന്‍. അശോക് സെല്‍വന്‍ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തുവിട്ടു. സി എസ് കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോര്‍ട്ട്. മേഘ ആകാശ്, കാര്‍ത്തിക മുരളീധരന്‍, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ല്‍ വേഷമിടുന്നു. അശോക് സെല്‍വന്‍ ചിത്രത്തില്‍ സ്‌കൂള്‍ കാലത്തെ മെയ്‌ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. അശോക് സെല്‍വന്‍ ചിത്രമായി ഒടുവിലെത്തിയത് ‘നിതം ഒരു വാനം’ ആണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ഒരു നായികയായി എത്തിയത്. റിതു വര്‍മ്മ, ശിവാത്മീക എന്നിവരും ചിത്രത്തില്‍ നായികമായി വേഷമിട്ടിരുന്നു. ര കാര്‍ത്തിക്കാണ് ചിത്രത്തിന്റെ സംവിധാനം.