കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ. ബിജെപിക്ക് ഒരു പാർട്ടിയെ മാത്രമേ പേടിയുള്ളൂ. അത് ആം ആദ്മിയാണ്. ആപ്പിൻ്റെ വിജയം തടയാൻ ആർക്കും കഴിയില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കെജ്‌രിവാൾ പറഞ്ഞു.പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. 75 വർഷത്തിനിടെ ആദ്യമായാണ് പഞ്ചാബ് സർക്കാർ ഒരു സ്വകാര്യ പവർ പ്ലാൻ്റ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാരിൻ്റെ പുതിയ പദ്ധതിയായ ‘ഘർ ഘർ മുഫ്‌റ്റ് റേഷൻ’ (റേഷൻ വാതിൽപ്പടി വിതരണം) സംസ്ഥാനത്തെ റേഷൻ മാഫിയയെ ഇല്ലാതാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.