കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജു വിനെ മാറ്റി.രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവും സഹമന്ത്രിയുമായ അർജുൻ റാം മേഘ് വാൾ പുതിയ നിയമ മന്ത്രിയാകും.ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളാണ് കിരൺ റിജിജുവിനെ മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ട്. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നൽകും.