ആപ്പിളിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ബുധനാഴ്ച വന്‍ നേട്ടത്തോടെയാണ് ആപ്പിള്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണിമൂല്യം 2.98 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറിലാണ് എത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആപ്പിള്‍ റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇതിന് മുമ്പ് 2002 ജനുവരി മൂന്നിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഇത്തരത്തില്‍ വന്‍തോതില്‍ ഉയര്‍ന്നത്. 2023ല്‍ ഇതുവരെ 46 ശതമാനം നേട്ടമാണ് ആപ്പിളിനുണ്ടായത്. ടെസ്ല, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓഹരിവിലയും ഇക്കാലയളവില്‍ ഇരട്ടിയായിരുന്നു. മൈക്രോസോഫ്റ്റ് 40 ശതമാനം നേട്ടമാണുണ്ടാക്കിയത്. ജൂണ്‍ ആദ്യവാരത്തില്‍ ഓഗ്മെന്റ് റിയാലിറ്റി അടിസ്ഥാനമാക്കിയ ഹെഡ്സെറ്റ് പുറത്തിറക്കിയതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു.