ഇതുവരെ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം അപ്പാഷെ ബൈക്കുകള്‍ വിറ്റഴിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. 2005-ല്‍ ആദ്യമായി സമാരംഭിച്ച അപ്പാഷെ നിരയില്‍ നിലവില്‍ അഞ്ച് വ്യത്യസ്ത മോഡലുകള്‍ വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ 60ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ടിവിഎസ് അപ്പാച്ചെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നായി മാറി. ടിവിഎസ് അപ്പാച്ചെ ശ്രേണി 2020 ഒക്ടോബറില്‍ നാല് ദശലക്ഷം വില്‍പ്പന നാഴികക്കല്ല് കൈവരിച്ചിരുന്നു. നേക്കഡ്, സൂപ്പര്‍ സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ടിവിഎസ് അപ്പാച്ചെ സീരീസ് വാഗ്ദാനം ചെയ്യുന്നത്. ആര്‍ടിആര്‍ സീരീസില്‍ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 180, ആര്‍ടിആര്‍ 200 4വി എന്നിവ ഉള്‍പ്പെടുന്നു. സൂപ്പര്‍ സ്പോര്‍ട്സ് വിഭാഗത്തില്‍, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപയോഗിച്ച് കമ്പനി 2017-ല്‍ സൂപ്പര്‍-പ്രീമിയം സ്പെയ്സിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തി. 2021-ല്‍ ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310നായി ബിടിഒ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.