തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ അനുഷ്ക ഷെട്ടി വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഫ് ആയിട്ടാണ് അനുഷ്ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുഷ്ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്. അനുഷ്ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്.