Untitled design 20240627 164238 0000

മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ആന്റണി രാജു. യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം. യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അദാനിയുമായി കരാർ ഒപ്പിട്ടത്. നിങ്ങളുടെ കണ്ണിലെ കോലു മാറ്റിയിട്ടാണ് ഞങ്ങളുടെ കണ്ണിലെ കരട് എടുക്കാൻ വരേണ്ടതെന്നും ആന്‍റണി രാജു പറഞ്ഞു. അതോടൊപ്പം കടലിൽ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയിൽ ഏത് വിധേന മരിച്ചാലും ഇൻഷുറൻസ് തുക ലഭ്യമാക്കണമെന്ന് ‌ആന്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു. ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും. അത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകാറില്ല. ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും ആൻറണി രാജു ആവശ്യപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *