ചരിത്രത്തില്‍ ആദ്യമായി മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മ്യൂസിക് 247 ലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നേഹക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആക്ടിവിസ്റ്റും’ എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്. പൊതു സമൂഹത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്‌സ് വരച്ച് കാട്ടുന്നതാണ് ‘അന്തര’ത്തിന്റെ ടീസര്‍. ഫോട്ടോ ജേര്‍ണലിസ്റ്റായ പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തര’ത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാന്‍സ് വുമണ്‍ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. അന്തരത്തില്‍ കണ്ണന്‍ നായരാണ് നായകന്‍. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബര്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‌സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.