ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്ക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം
പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ… ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള
മുന്നറിയിപ്പായിത്തീരുന്ന രചന. സേതുവിന്റെ ഏറ്റവും പുതിയ നോവല്‍. ‘അന്തകവള്ളികള്‍’. മാതൃഭൂമി. വില 224 രൂപ.