രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവന് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തില്‍ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവന്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവന്നിരിക്കുകയാണ്. സുഷിന് ശ്യാം സംഗീതം നിര്‍വഹിച്ച് പ്രണവം ശശി ആലപിച്ച ‘അര്‍മാദം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് ആവേശം 100 കോടി ക്ലബ്ബിലെത്തിയത്. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങള്‍ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റര്‍ സ്പൂഫിന്റെയും പശ്ചാത്തലത്തില്‍ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം. ജിതു മാധവന് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റര്‍, മിഥുന് ജെ.എസ്, റോഷന് ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
‘ആവേശം’ ചിത്രത്തിലെ മറ്റൊരു ഗാനം ‘അര്‍മാദം’
