ദില്ലിയിൽ കർഷക സമരത്തിനിടെ പോലീസ് നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചെന്ന് നേതാക്കൾ അറിയിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം പോലീസിൻ്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നും ഇതോടെ ഈ സമരത്തിൽ പങ്കെടുക്കവെ മരിച്ചവരുടെ എണ്ണം അഞ്ചായെന്നും സമരക്കാർ പറഞ്ഞു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും, അല്ലാതെ വെടിയേറ്റ് മരിച്ച കർഷകൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കില്ലെന്നുമാണ് കർഷക നേതാക്കൾ ആവശ്യപ്പെടുന്നത്.
കർഷക സമരത്തിനിടെ ദില്ലിയിൽ ഒരു കർഷകൻ കൂടി മരിച്ചു
