‘അക്വാട്ടിക് യൂണിവേഴ്സിന്’ തല്‍ക്കാലം വിട നല്‍കി പുതിയ ചിത്രം പ്രഖ്യാപിച്ച് അനൂപ് മേനോന്‍. ‘ചെക്ക്മേറ്റ്’ എന്ന ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ ആണ് അനൂപ് മേനോന്‍ പുറത്തുവിട്ടിരിക്കുന്നത്. ‘നിങ്ങളുടെ ഓരോ നീക്കവും അവസാനത്തേത് ആയിരിക്കാം’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഒരു നഗരത്തിന്റെ ഭാഗവും ഒരു ചെസ് ബോര്‍ഡിന്റെ ചിത്രവും ഒരു തോക്കുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. സംവിധാനത്തിനൊപ്പം രതീഷ് ശേഖര്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, ഛായാഗ്രഹണം എല്ലാം നിര്‍വ്വഹിക്കുന്നത്. ലാല്‍, രേഖ ഹരീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ത്രില്ലര്‍ ചിത്രമാകും ചെക്ക്മേറ്റ് എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന. അതേസമയം, രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘തിമിംഗലവേട്ട’ ആണ് അനൂപ് മേനോന്‍ നായകനായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രം. രാകേഷ് ഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. തിമിംഗല വേട്ട പ്രഖ്യാപിച്ചതോടെയാണ് അനൂപ് മേനോന്റെ അക്വാട്ടിക് യൂണിവേഴ്സ് ചര്‍ച്ചകളില്‍ നിറഞ്ഞത്.