Screenshot 2024 08 31 18 22 30 695 com.google.android.googlequicksearchbox edit

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ തള്ളി ആനി രാജ. ഇടതു പക്ഷം എന്നാൽ സ്ത്രീപക്ഷമാണ്. മറ്റുള്ളവർ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവർക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു. അതിജീവിതകൾക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സർക്കാർ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം. അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴുമെന്നും ആനി രാജ പറഞ്ഞു. നീതി ഉറപ്പാക്കുന്നുണ്ടെന്ന് ഇരകൾക്ക് ബോധ്യം വരണമെന്നും ആനിരാജ പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *