ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘അനിമല്‍’. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോള്‍ ചിത്രം ഒടിടി കാഴ്ചയില്‍ നെറ്റ്ഫ്‌ലിക്‌സില്‍ കുതിച്ചു കയറുകയാണ് എന്നാണ് വിവരം. നെറ്റ്ഫ്‌ലിക്‌സ് പ്രധാന ചാര്‍ട്ടുകളില്‍ എല്ലാം അനിമല്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 22 മുതല്‍ ജനുവരി 28വരെയുള്ള കണക്കില്‍ അനിമല്‍ നെറ്റ്ഫ്‌ലിക്‌സിന്റെ നോണ്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ നാലാം സ്ഥാനത്താണ്. അനിമലിന് ഇതുവരെ 20,800,000 വാച്ച് അവര്‍ ലഭിച്ചെന്നും. 6,200,000 വ്യൂസ് ലഭിച്ചെന്നുമാണ് നെറ്റ്ഫ്‌ലിക്‌സ് ഔദ്യോഗിക കണക്ക് പറയുന്നത്. അതേ സമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സലാര്‍ ഗ്ലോബല്‍ ലിസ്റ്റില്‍ ജനുവരി 15 മുതല്‍ ജനുവരി 21 വരെയുള്ള കാലയളവില്‍ ആദ്യപത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോഴും ചിത്രം ആറാം സ്ഥാനത്ത് തുടരുന്നുണ്ട്. ജനുവരി 22- 28 കാലത്ത് സലാറിന് 5,600,000 വാച്ച് അവറും, 1900000 വ്യൂസുമാണ് ലഭിച്ചത്.