അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളില്‍നിന്ന് കണ്ടെടുത്ത പ്രണയകഥ. ‘അനാര്‍ക്കലി’. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെണ്‍കുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോള്‍ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കല്‍ച്ചുമരുകള്‍ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാന്‍ ജലാലുദ്ദീന്‍ റൂമിയുടെയും ഹസ്രത്ത് റാബിയുടെയും താത്ത്വികബോധനങ്ങള്‍. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ എന്തുതന്നെ ചെയ്തു കൊണ്ടിരുന്നാലും പ്രണയത്തിലായിരിക്കുക എന്ന റൂമിയുടെ വചനത്തെ സാധൂകരിക്കുന്ന നോവല്‍. ഡോ. ഷാഫി കെ മുത്തലിഫ്. ഗ്രീന്‍ ബുക്‌സ. വില 12 രൂപ.