സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്യുടെ ആദ്യ സംവിധാന സംരംഭമായ ‘ആനന്ദ് ശ്രീബാല’ നവംബര്‍ 15ന് തിയേറ്ററുകളിലെത്തും. തിരക്കഥാകൃത്ത്, നടന്‍ എന്നീ റോളുകളില്‍ തിളങ്ങിയ ശേഷമാണ് വിഷ്ണു സംവിധാന രംഗത്തേക്ക് എത്തുന്നത്. അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിലാഷ് പിള്ളയാണ് രചന. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്ന് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ആ കേസ് തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ എത്തിയ സംഗീത ഏറെനാളുകള്‍ക്ക് ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു. ‘ജോ’ എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകമനം കവര്‍ന്ന മാളവിക മനോജും പ്രധാന വേഷത്തില്‍ എത്തുന്നു. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.