jpg 20230127 114712 0000

ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികയും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂർഎത്തിയത്.
ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് സംഘം ശ്രീവത്സത്തിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ശ്രീവത്സം അതിഥി മന്ദിരത്തിൽ ഇരുവരെയും സ്വീകരിച്ചു.

ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാടയണിയിച്ചു. തുടർന്ന് ദേവസ്വം ഭരണസാരഥികൾക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ വെച്ച്പ്രസാദ കിറ്റ് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആനന്ദിനും രാധികയ്ക്കും നൽകി.

ദേവസ്വം ഉപഹാരമായി മ്യൂറൽ പെയിൻ്റിങ്ങും ഇരുവർക്കുമായി സമ്മാനിച്ചു. തുടർന്ന് ശ്രീ ഗുരുവായുരപ്പൻ്റെ ഗജവീരൻമാരുടെ താവളമായ പുന്നത്തൂർ ആനക്കോട്ടയും സംഘം സന്ദർശിച്ചു. കൊമ്പൻ ഇന്ദ്ര സെന്നിന് ഇരുവരും പഴം നൽകി. ഏതാനം മിനിട്ട് ആനക്കോട്ടയിൽ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. ജനുവരി 19 ന് മുംബെയിലായിരുന്നു ആനന്ദിൻ്റെയും രാധികയുടെയും വിവാഹത്ത നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശ്നം നടത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *