കുറഞ്ഞ വിലയുള്ള ഇ-കാറുമായി മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ പിഎംവി ഇലക്ട്രിക് കമ്പനി വിപണിയിലേക്ക്. നവംബര്‍ 16ന് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ മൈക്രോ ഇഎഎസ്-ഇ പുറത്തിറക്കും. കാറിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. 2000 രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. കാറിന്റെ പ്രോട്ടോടൈപ്പ് ആണ് നവംബര്‍ 16ന് പുറത്തുവിടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ വാഹനം വിപണിയില്‍ എത്തിക്കും. 20എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 10 കിലോവാട്ട് ശേഷിയുള്ള ലിഥിയം ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ എടുക്കും. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. എന്നാല്‍ ഒരേസമയം രണ്ട് പേര്‍ക്ക് മാത്രമേ കാറില്‍ യാത്ര ചെയ്യാനാകൂ. നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വില.