രാജസ്ഥാനിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിൽ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹിക നീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവരെ ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ചതിനാൽ നാല്പത് മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. മന്ത്രിമാരായതിന്റെ തിരക്കായിരിക്കുമല്ലേ എന്ന് ചോദിച്ച അമിത് ഷാ രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാകാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് ഓര്‍മപ്പെടുത്തി. അതോടൊപ്പം രാജസ്ഥാനില്‍ 100 ശതമാനത്തില്‍ കുറഞ്ഞ ഒരു റിസല്‍ട്ടും സ്വീകാര്യമല്ലെന്ന മുന്നറിയിപ്പും നൽകി.