ഈ മാസം ഏഴിന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നവകേരള സദസ്. പരിപാടിയില്‍ വന്‍ജനപങ്കാളിത്തമുണ്ടാകുമെന്നും സുരക്ഷാ മുന്‍കരുതലിന്റ ഭാഗമായി മുഖ്യമന്ത്രിയെത്തുന്ന ദിവസം സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്നും, ജോലിക്കെത്തുന്ന തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനിലെത്തി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും ആലുവ ഈസ്റ്റ് പൊലീസിന്റെ നോട്ടീസിലുണ്ട്. എന്നാല്‍ ഇത് സ്വാഭാവിക നടപടി മാത്രമാണെന്ന് പൊലീസ് വിശദീകരിച്ചു.