പ്രേമം സിനിമ മാത്രം മതി അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്താന്‍. ഇപ്പോള്‍ അഭിനയത്തിലേക്ക് ചുവടുവെക്കുകയാണ് താരം. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്‍ഫോണ്‍സ് പുത്രന്‍ അതിഥി വേഷത്തില്‍ എത്തുന്നത്. തന്റേതല്ലാത്ത ഒരു സിനിമയില്‍ അല്‍ഫോണ്‍സ് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. അല്‍ഫോണ്‍സ് പുത്രന്‍ സെറ്റില്‍ എത്തിയതിന്റെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് അരുണ്‍ വൈഗ സന്തോഷവാര്‍ത്ത പങ്കുവച്ചത്. നിരന്തരമായ തന്റെ ശ്രമത്തിന്റെ ഫലമായാണ് അല്‍ഫോണ്‍സ് പുത്രനെ സിനിമയിലേക്ക് കൊണ്ടുവരാനായത് എന്നാണ് അരുണ്‍ കുറിക്കുന്നത്. ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ആക്ഷന്‍ പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുറിപ്പിലുണ്ട്. ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വം ഗുണ്ടജയന്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പുതിയ സിനിമയില്‍ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനാണ്. ഒരു കാമിയോ റോള്‍ ആണ് അല്‍ഫോന്‍സ് പുത്രന്‍ ചെയ്തത്. ആ കാരക്ടര്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹം ആയിരുന്നു മനസ്സില്‍. അങ്ങനെ ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു അങ്ങനെ ആക്ഷന്‍ പറഞ്ഞു…അരുണ്‍ വൈഗ കുറിച്ചു.