പലസ്തീന് ഐക്യദാർഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാർഢ്യ പ്രാർഥന സദസ് സംഘടിപ്പിക്കാൻ സമസ്തയുടെ തീരുമാനം. ഒക്ടോബർ 31ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ പ്രാർഥന സദസ് നടത്തും. വെള്ളിയാഴ്ച പള്ളികളിൽ പലസ്തീൻ ഐക്യദാർഢ്യ പ്രാർഥന സംഗമവും സംഘടിപ്പിക്കും.ഗാസയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 6000ൽ അധികം പേർ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan