മദ്യപാനം ബൈപോളാര്‍ ഡിസോഡര്‍ ലക്ഷണങ്ങളെ വഷളാക്കുമെന്ന് പഠനം. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിഷാദ ലക്ഷണങ്ങള്‍ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നും മിഷിഗണ്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബൈപോളാര്‍ ഡിസോഡര്‍ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതല്‍ 16 വര്‍ഷം വരെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗികളിലെ മദ്യപാന ശീലവും വിഷാദം, ഹൈപ്പോമാനിയ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും ഗവേഷകര്‍ വിലയിരുത്തി. ഒരാള്‍ സാധാരണ അളവിനെക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വിഷാദത്തിനും മാനിക് അല്ലെങ്കില്‍ ഹൈപ്പോമാനിക് മാനസികാവസ്ഥയ്ക്കും കാരണമാകുമെന്ന് ഗവേഷകര്‍ ദി ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മദ്യപാനം മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുകയുന്നു. ആന്റി സൈക്കോട്ടിക്, ആന്റീഡിപ്രസന്റ് മരുന്നുകള്‍ കഴിക്കാതെ തുടരുന്ന രോഗികളില്‍ മദ്യപാനം ദോഷകരമായ ബാധിച്ചതായി കണ്ടെത്തിയെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈപോളാര്‍ തകരാര്‍ നാലു വിധത്തിലുണ്ട്. മാനിക് അല്ലെങ്കില്‍ സമ്മിശ്രമായ അവസ്ഥ, വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. മറ്റൊന്ന് രോഗത്തിന്റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തും എന്നാല്‍ ബൈപോളാറിന്റെ രോഗനിര്‍ണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമായി വേറിട്ടു നില്‍ക്കുന്നതായിരിക്കും. സൈക്ലോത്തൈമിയ എന്ന ബൈപോളാര്‍ തകരാറിന്റെ മറ്റൊരു ലഘുവായ രൂപത്തില്‍ ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും നില നിന്നേക്കും.