അഭയാര്‍ത്ഥികളാവാന്‍ വേണ്ടി അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യരുടെ യാതനകളും വേദനകളുമാണ് ഈ നോവല്‍. അഭയാര്‍ത്ഥികളായവരുടെ കഥകള്‍ പലതും നാം കേട്ടിട്ടുണ്ട്. പക്ഷേ, കുറ്റമോ കൊലപാതകശ്രമമോ മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ടോ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കി ഹോങ്കോങ്ങിലേക്ക് എത്തിയവരുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ മനുഷ്യമനസ്സിന്റെ വേദനാപര്‍വ്വംകൂടിയാണ് നാം വായിക്കുന്നത്. അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റര്‍വ്യൂ ചെയ്യേണ്ടിവന്ന ഒരു ദ്വിഭാഷിയുടെ അനുഭവകഥകള്‍. ‘അലയുന്ന ജന്മങ്ങള്‍’. വി.വി കനകലത. ഗ്രീന്‍ ബുക്‌സ്. വില 180 രൂപ.