Untitled 1 11

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘രാം സേതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകന്‍ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അരുണ്‍ ഭാട്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ കുനാല്‍ ഗുപ്ത്. കണ്‍സെപ്റ്റ് ആര്‍ട്ട് സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റ് അനികേത് മിത്ര. ഒക്ടോബര്‍ 25ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

ഓണം റിലീസ് ആയി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സംഗീത് പി രാജന്‍ ആണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 70 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4665 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. ഇന്നലെ 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില.

ഇന്ത്യയിലെ പുതിയ പ്രീമിയര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കായ വയാകോം 18 സ്പോര്‍ട്സ്, ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 മായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും ജിയോ സിനിമയില്‍ ലൈവ്സ്ട്രീം ചെയ്യുമെന്നും ക്യൂറേറ്റ് ചെയ്ത ഉള്ളടക്കം നല്‍കുമെന്നും പ്രഖ്യാപിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ആഗോള തലത്തിലുള്ള പ്രധാന മത്സരം എല്ലാ കാഴ്ചക്കാര്‍ക്കും ജിയോ സിനിമയില്‍ സൗജന്യമായി ലഭ്യമാകും. ടിവി പ്രക്ഷേപണ ഷെഡ്യൂളില്‍ സ്പോര്‍ട്സ്18 1 എസ്ഡി, എച്ച്.ഡി എന്നിവ ഉള്‍പ്പെടുന്നു. വയാകോം18 സ്പോര്‍ട്സിന്റെ പോര്‍ട്ട്ഫോളിയോ നാലുവര്‍ഷത്തിലൊരിക്കലുള്ള ഷോപീസ് ഉള്‍പ്പെടെയുള്ള ലൈവ്, നോണ്‍ലൈവ് പ്രോഗ്രാമിംഗിലേക്കുള്ള ആക്സസ് സഹിതം എല്ലാ ടെലികോം സേവന വരിക്കാര്‍ക്കും ആന്‍ഡ്രോയിഡ് എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജിയോസിനിമ ആപ്പ് ഉടന്‍ ലഭ്യമാകും.

ഒല ഇലക്ട്രിക്ക് രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഒരു പുതിയ വേരിയന്റ് ഈ ഒക്ടോബര്‍ 22 ന് കമ്പനി അവതരിപ്പിക്കും. അതിന്റെ ഔദ്യോഗിക പേരും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡലിനെ ഒല എസ്1 ലൈറ്റ് എന്ന പേരില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പുതിയ ഇ-സ്‌കൂട്ടറിന്റെ വില 80,000 രൂപയില്‍ താഴെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായിരിക്കും ഇത്.

അവള്‍ അഗ്‌നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്‌നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്റെ കരുത്തും പ്രണയത്തിന്റെ മതാതീതമായ കാഴ്ചപ്പാടും വെളിവാക്കുന്ന ഈ നോവല്‍ വര്‍ത്തമാനകാലത്തിന്റെ ശക്തമായ സ്‌ത്രൈണമുഖമാണ്. ‘അവള്‍ തീയാകുന്ന നേരത്ത്’. അജയന്‍. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.

ഇന്ന് ലോക സന്ധിവാത ദിനം. സന്ധികളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് ആര്‍ത്രൈറ്റിസ്. ഈ രോഗത്തില്‍, വ്യക്തിയുടെ സന്ധികളില്‍ വേദനയും അവയില്‍ വീക്കവും ഉണ്ടാകുന്നു. സന്ധിവാതം ശരീരത്തിലെ ഏതെങ്കിലും സന്ധികളെയോ ഒന്നിലധികം സന്ധികളെയോ ബാധിക്കാം. സന്ധിവാതം പലതരത്തിലുണ്ടെങ്കിലും രണ്ടുതരം സന്ധിവേദനകളാണ് വളരെ സാധാരണയായി കണ്ടുവരുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയാണ് അവ. മരുന്നിന് പുറമേ വേദന നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങള്‍ വരുത്തേണ്ടതും പ്രധാനമാണ്. ഈ വിട്ടുമാറാത്ത അവസ്ഥ സന്ധികള്‍ വീര്‍ക്കാന്‍ ഇടയാക്കും. ഇത് വേദനയ്ക്കും കാഠിന്യത്തിനും കാരണമായേക്കാം. ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക. ശാരീരികക്ഷമതയും ആരോഗ്യവും നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിനാല്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സന്ധികള്‍ക്കും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ആരോഗ്യകരമാകും. വ്യായാമങ്ങള്‍ ചെയ്യുന്നത് പ്രമേഹം, രക്താതിമര്‍ദ്ദം, മറ്റ് ആരോഗ്യസ്ഥിതികള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണെങ്കില്‍ നിങ്ങളുടെ സന്ധികളില്‍ സമ്മര്‍ദ്ദം കൂട്ടുന്നുണ്ടാകാം. അതിനാല്‍ സന്ധികളില്‍ പ്രത്യേകിച്ച് ഇടുപ്പിലും കാലുകളിലും ഉള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്‌ക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് സന്ധി വേദനയും മറ്റ് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ഉണ്ടെങ്കില്‍ എത്രയും വേഗം കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും രോഗം കൂടുതല്‍ വഷളാകുന്നത് തടയുന്നതിനും പ്രത്യേകിച്ച് ല്യൂപ്പസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സന്ധിവാതം തുടങ്ങിയവയ്ക്ക് ചികിത്സ പ്രധാനമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.21, പൗണ്ട് – 90.30, യൂറോ – 79.83, സ്വിസ് ഫ്രാങ്ക് – 82.47, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.47, ബഹറിന്‍ ദിനാര്‍ – 217.99, കുവൈത്ത് ദിനാര്‍ -264.84, ഒമാനി റിയാല്‍ – 213.51, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.38, ഖത്തര്‍ റിയാല്‍ – 22.58, കനേഡിയന്‍ ഡോളര്‍ – 59.51.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *