ഏതോ മുത്തശ്ശിക്കഥയിലെ രാക്ഷസന്റെ കൊട്ടാരത്തിലെന്നപോല്‍ മഞ്ഞു കവാടങ്ങള്‍ക്കിടയിലൂടെയായി യാത്ര. മഞ്ഞിനാല്‍ ചുവരുകള്‍, മഞ്ഞിനാല്‍ മേല്‍പ്പുര… മഞ്ഞില്‍ തീര്‍ത്ത ജാലകങ്ങള്‍… ഹിമക്കൊട്ടാരത്തില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളായി. മഞ്ഞില്‍ കിടന്നും ഉരുണ്ടും വാരിയെടുത്തും ചുംബിച്ചും സ്വന്തമാക്കി. ഏതു കളിമണ്ണിനെയും തോല്‍പ്പിക്കുന്ന വഴക്കം മഞ്ഞിന്റെ തരികള്‍ക്കുണ്ട്. അവകൊണ്ട് ഞങ്ങള്‍ കുതിരകളും തേരുകളും രഥങ്ങളും നിര്‍മ്മിച്ചു. രാജകുമാരന്‍മാരും രാജകുമാരികളുമായി. ക്ഷേമയുടെ യാത്രാ എഴുത്തിന്റെ ഉള്ളുറവകളില്‍ നിന്നാണ് ഈ സ്വപ്നത്തിലാണ്ട ജീവിത ദൃശ്യത്തിന്റെ പിറവി. ‘അകലങ്ങളുടെ ആലിംഗനം’. ക്ഷേമ കെ തോമസ്. മാതൃഭൂമി ബുക്‌സ്. വില 263 രൂപ.