സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എയര്‍ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പഴയ എന്‍ജിനുകള്‍ ഒഴിവാക്കിയതിലൂടെയുണ്ടായ നഷ്ടവും ഉള്‍പ്പെടുന്നു. ടാറ്റ സണ്‍സ് 13,000 കോടിയാണ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. എന്നാല്‍, ഇതില്‍ 470 പുതിയ വിമാനങ്ങള്‍ വാങ്ങാനായി വിനിയോഗിച്ച പണം ഉള്‍പ്പെടുന്നില്ല. 30 ബില്യണ്‍ ഡോളറാണ് പുതിയ വിമാനങ്ങള്‍ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. ഈ തുക ഗഡുക്കളായി എയര്‍ ഇന്ത്യ വിമാന കമ്പനികള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷക്കും ഉപഭോക്താക്കളും സംതൃപ്തിക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അത് കഴിഞ്ഞാണ് ലാഭകണക്കുകള്‍ പരിഗണിക്കേണ്ടതെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.എഫ്.എം ഇന്റര്‍നാഷണലില്‍ നിന്ന് 400 എയര്‍ക്രാഫ്റ്റ് എന്‍ജിനുകള്‍ വാങ്ങാന്‍ ഈ ജൂലൈയില്‍ എയര്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. ഫെബ്രുവരിയിലാണ് കമ്പനി ഇടപാട് പ്രഖ്യാപിച്ചത്.