ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ‘വികസിത് ഭാരത്’ എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിനും നിര്‍മിത ബുദ്ധി നിര്‍ണായകമാണെന്ന് നീതി ആയോഗ്. എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ രാജ്യം ഉല്‍പ്പാദനക്ഷമതയും സാങ്കേതിക നവീകരണവും ഒരുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാണ് എ.ഐയെന്ന് നീതി ആയോഗും നീതി ഫ്രോണ്ടിയര്‍ ടെക് ഹബും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായങ്ങളില്‍ വ്യാപകമായി എ.ഐ ഉള്‍പ്പെടുത്തുന്നത് 2035 ഓടെ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ജിഡിപിയായ 6.6 ട്രില്യണ്‍ ഡോളറില്‍ നിന്ന് 8.3 ട്രില്യണ്‍ ഡോളറാക്കി മാറ്റുന്നതിന് ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ബാങ്കിംഗ്, നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് കാര്യക്ഷമത, സേവന നിലവാരം, മത്സരശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് എഐ വിന്യസിക്കാന്‍ കഴിയും.