മാതൃ കമ്പനിയായ മെറ്റ, മെറ്റ എ.ഐ ലോഞ്ച് ചെയ്തതുമുതല്‍ ഇന്‍സ്റ്റാഗ്രാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ആപ്പില്‍ പരീക്ഷിച്ചുവരികയാണ്. ഇപ്പോഴിതാ, ജനപ്രിയ ഇമേജ് ഷെയറിങ് പ്ലാറ്റ്ഫോം ഒരു ‘എ.ഐ സന്ദേശമെഴുത്ത്’ സവിശേഷതയില്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജുകളിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ തിരുത്തിയെഴുതാനും പാരാഫ്രേസ് ചെയ്യാനും മെസ്സേജുകളില്‍ സ്‌റ്റൈലിസ്റ്റിക് മാറ്റങ്ങള്‍ വരുത്താനും ഇത് ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും നല്‍കുന്ന കാപ്ഷനുകളും എ.ഐ ഉപയോഗിച്ച് എഴുതാന്‍ കഴിയും. അതേസമയം, മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്‌സ് പുതിയ പോസ്റ്റ് സേവിങ് ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്, പിന്നീട് ആവശ്യാനുസരണം കാണുന്നതിനായി പോസ്റ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ സഹായിക്കും.