ഓഹരി വിപണിയില്‍ കൂപ്പുകുത്തി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. സര്‍വീസ് സെന്ററുകളില്‍ നിന്ന് മോശം സര്‍വീസ് ആണ് ലഭിക്കുന്നതെന്ന ആരോപണങ്ങള്‍ അടക്കം കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരവധി പ്രശ്നങ്ങളാണ് ഓഹരിയെ ബാധിച്ചത്. ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി ഓഹരി വിപണിയില്‍ തുടക്കമിട്ടത് സ്റ്റോക്ക് ഒന്നിന് 76 രൂപ എന്ന നിലയിലായിരുന്നു. ഇടക്കാലത്ത് ഓഹരി വില 157.40 രൂപ വരെ കുതിച്ചിരുന്നു. തുടര്‍ന്നാണ് ഇടിവ് നേരിടാന്‍ തുടങ്ങിയത്. 157.40 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇതുവരെ 43 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരി നേരിട്ടത്. ഒലയ്ക്ക് ഇന്ത്യന്‍ ഇവി വിപണിയില്‍ വിപണി വിഹിതം കുറഞ്ഞു വരികയാണ്. സെപ്റ്റംബറില്‍ 27 ശതമാനമായാണ് താഴ്ന്നത്. ഹാര്‍ഡ്വെയര്‍ തകരാര്‍, സോഫ്‌റ്റ്വെയര്‍ തകരാര്‍, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കമ്പനി നേരിടുകയാണ്.