രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനു പിറകേ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് നടത്താന്‍ എഐസിസി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ 60 ദിവസമായിരിക്കും മാര്‍ച്ച്. എല്ലാ സംസ്ഥാനങ്ങളിലൂടേയും കടന്നു പോകുന്ന വിധത്തിലാണു മാര്‍ച്ച് സംഘടിപ്പിക്കുക. വനിതകളെ ഉണര്‍ത്തുകയാണു ലക്ഷ്യം.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്കും ആവേശത്തിലേക്കും വളര്‍ന്നെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശകരായിരുന്നവര്‍ പോലും യാത്രക്കൊപ്പം ചേരുന്നുണ്ടെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴോട്ടുള്ളവര്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. സംഘടനക്കു ശക്തിയുണ്ടെങ്കിലേ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കൂ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു തയ്യാറെടുപ്പും താഴേ തട്ടില്‍ നടക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടി പ്ലീനറി സമ്മേളനം ഫെബ്രുവരി രണ്ടാം പകുതിയില്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടത്താന്‍ തീരുമാനിച്ചു.