ഭക്ഷണം കഴിച്ച് വയറു നിറഞ്ഞാല്‍ പിന്നെ കട്ടിലിലേക്ക് ചായും അല്ലെങ്കില്‍ മടിപിടിച്ച് ചടഞ്ഞിരിക്കും. എന്നാല്‍ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത് ദഹനത്തെ മോശമായി ബാധിക്കാന്‍ കാരണമാകും കൂടാതെ പൊണ്ണത്തടിയുടെ വര്‍ധിക്കും. ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേഗമല്ലാതെ നടക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ദഹനം മെച്ചപ്പെടുത്താന്‍ ഭക്ഷണ ശേഷം അല്‍പം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചില്‍, മലബന്ധം, വയറു വീര്‍ക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാകാനും സഹായിക്കും. പ്രമേഹ രോഗികളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്. ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.