സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍ പ്രതിഫലത്തുക 8 കോടിയില്‍ നിന്ന് 10ലേക്കുയര്‍ത്തിയെന്നു റിപ്പോര്‍ട്ട്. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്മാന്‍ 10 കോടി ആവശ്യപ്പെട്ടതത്രെ. തെലുങ്കിലെ പ്രഗത്ഭരായ സംഗീതസംവിധായകരുടേതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ് റഹ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് സംഗീതസംവിധായകന്റെ കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. ഷാറുഖ് ഖാന്‍ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയത്. ഇതോടെ പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ റഹ്മാന്‍, ആഴ്ചകള്‍ക്കിപ്പുറം പ്രതിഫലം 8 കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതോടെ അനിരുദ്ധും റഹ്മാനും ഒരേ പ്രതിഫലം കൈപ്പറ്റുന്ന സംഗീതജ്ഞരായി. ഒരു പാട്ട് പാടുന്നതിന് റഹ്മാന്‍ കൈപ്പറ്റുന്നത് 3 കോടി രൂപയാണ്.