വെബ് സീരിസില്‍ ടോപ്ലെസ് ആയി എത്തിയ നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച ‘ജീ കര്‍ദാ’ എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങളായി തെന്നിന്ത്യന്‍, ബോളിവുഡ് സിനിമാ രംഗത്തുള്ള തമന്ന ഇതാദ്യമായാണ് വിവാദത്തില്‍ അകപ്പെടുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്‌ക്രീനില്‍ ചുംബനരംഗത്തിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാട് എടുത്തിരുന്നു. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ നടി നടത്തിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആരോപണം. അതേസമയം, ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന്‍ ദലാല്‍, സയാന്‍ ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കരിയറില്‍ അടുത്ത് ഇടപഴകിയുള്ള രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും തമന്ന ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.