സംവിധായകന് രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് നടി ശ്വേത മേനോൻ. സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്നും, കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നോട് ഇതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ല. നോ പറയേണ്ടിടത്ത് താൻ നോ പറഞ്ഞിട്ടുണ്ടെന്നും സിനിമ മേഖലയിൽ താൻ ഹാപ്പിയാണെന്നും ശ്വേത വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan