രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രം ‘കൂലി’ യില്‍ നടി പൂജ ഹെഗ്‌ഡെയും ഭാഗമാകുന്നു. ലോകേഷും രജനികാന്തും ആദ്യമായി കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കൂലി. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പൂജ ഹെഗ്ഡെയുടെ സ്‌പെഷ്യല്‍ ഡാന്‍സ് നമ്പര്‍ ഉണ്ടാകും. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഡാന്‍സ് നമ്പറാകും ഇതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പൂജയുടെ കരിയറിലെ മൂന്നാമത്തെ ഐറ്റം ഡാന്‍സ് ആകുമിത്. ഇതിന് മുന്‍പ് റാം ചരണിനൊപ്പം രംഗസ്ഥലം, അനില്‍ രവിപുടി സംവിധാനം ചെയ്ത എഫ് 3 എന്നീ ചിത്രങ്ങളിലും പൂജ ഐറ്റം ഡാന്‍സുമായെത്തിയിരുന്നു. വിജയ്‌ക്കൊപ്പം ജന നായന്‍, സൂര്യയ്‌ക്കൊപ്പം റെട്രോ എന്നീ ചിത്രങ്ങളും പൂജയുടേതായി ഒരുങ്ങുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മിക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.