നടൻ സിദ്ദിഖ് ബലാത്സംഗക്കേസിലെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എസ് പി മെറിന് ജോസഫാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
നടൻ സിദ്ദിഖ് ബലാത്സംഗക്കേസിലെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
