ഹനു-മാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാനായി എത്തുന്ന നടന്‍ ഋഷഭ് ഷെട്ടി സന്ദീപ് സിങ്ങിന്റെ അടുത്ത ഹിസ്റ്റോറിക്കല്‍ ബയോപിക് ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി’ല്‍ ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഛത്രപതി ശിവാജി മഹാരാജായി കൈയില്‍ വാളുമായി ഋഷബ് നില്‍ക്കുന്ന ഫോട്ടോ ഏറെ വൈറലായിരുന്നു. പ്രീതം ആയിരിക്കും ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക. പ്രസൂണ്‍ ജോഷി ആയിരിക്കും ഗാന രചന നടത്തുക. 2027 ജനുവരി 21നായിരിക്കും ചിത്രം റിലീസാകുക എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കാന്താര പ്രീക്വല്‍ എടുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ചിത്രമാണ് കാന്താര. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. കാന്താര പ്രീക്വലിന് കാന്താര ചാപ്റ്റര്‍ 1 എന്നാണ് പേര്.