തെലുങ്ക് ചിത്രം ‘ആര്‍.എക്സ് 100’ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം) നവംബര്‍ 17ന് തീയേറ്റര്‍ റിലീസിന് തയ്യാറായി. മുദ്ര മീഡിയ വര്‍ക്ക്സ്, എ ക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായല്‍ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക. ‘കണ്ണിലെ ഭയം’ എന്ന് ടാഗ് ലൈനില്‍ എത്തിയ ടീസറില്‍ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിട്ടുണ്ട്. അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. വില്ലേജ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ള ഈ സിനിമയില്‍ പായല്‍ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.